കേന്ദ്രത്തിന്റെ അനുമതി; ഭൂകമ്പ ബാധിതരായ തുര്‍ക്കി ജനതയ്ക്കുള്ള കേരളത്തിന്റെ 10 കോടി ഉടൻ കൈമാറും

കേന്ദ്രത്തിന്റെ അനുമതി; ഭൂകമ്പ ബാധിതരായ തുര്‍ക്കി ജനതയ്ക്കുള്ള കേരളത്തിന്റെ 10 കോടി ഉടൻ കൈമാറും

തിരുവനന്തപുരം: ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയിലെ ജനങ്ങള്‍ക്കുള്ള കേരളത്തിന്റെ സഹായമായ 10 കോടി രൂപ ഉടൻ കൈമാറുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഭൂകമ്പ ബാധിതരായ തുര്‍ക്കി ജനതയെ സഹായിക്കാന്‍ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതാണ് ഈ തുക. 

തുര്‍ക്കിക്ക് തുക കൈമാറുന്നതിനുള്ള അനുമതി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ലോകമനസാക്ഷിയെ ഞെട്ടിച്ച തുര്‍ക്കിയിലെ ഭൂകമ്പം പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവനെടുക്കുകയും ലക്ഷക്കണക്കിന് പേരെ നിരാലംബരാക്കുകയും ചെയ്തു.

ഭൂകമ്പ ബാധിതരെ സഹായിക്കാന്‍ ലോകമെമ്പാടുമുള്ളവര്‍ മുന്നോട്ട് വന്നു. പ്രളയവും പ്രകൃതി ദുരന്തങ്ങളുമുണ്ടായ ഘട്ടത്തില്‍ കേരളത്തിനായി ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് നീണ്ടുവന്ന സഹായങ്ങളെ ഈ ഘട്ടത്തില്‍ നന്ദിയോടെ ഓര്‍ക്കുകയാണെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.