മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി അന്തരിച്ചു

മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡ്വക്കേറ്റ് ജനറലുമായ കെ.പി. ദണ്ഡപാണി (79) നിര്യാതനായി. യുഡിഎഫ് ഭരണകാലത്ത് അഡ്വക്കേറ്റ് ജനറല്‍ ആയിരുന്നു. 1968ല്‍ ആണ് അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത് തുടങ്ങിയത്.

1972ല്‍ ദണ്ഡപാണി അസോസിയേറ്റ്‌സ് എന്ന അഭിഭാഷക സ്ഥാപനം തുടങ്ങി. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാവായും ദക്ഷിണ റെയില്‍വേയുടെ മുന്‍ സീനിയ പാനല്‍ കൗണ്‍സില്‍ അംഗവുമായിരുന്നു. ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.