സംസ്ഥാനത്ത് വീണ്ടും കോവിഡ് പിടിമുറുക്കുന്നു: 172 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ടിപിആര്‍ 4.1 %

സംസ്ഥാനത്ത് വീണ്ടും കോവിഡ് പിടിമുറുക്കുന്നു: 172 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ടിപിആര്‍ 4.1 %

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് പിടിമുറുക്കുന്നതിന്റെ സൂചന. ഇന്നലെ 172 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 4.1 ശതമാനമാണ്. ഇതോടെ കേരളത്തിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1026 ആയി.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ജാഗ്രതയാണ് ആവശ്യമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. പനി പോലുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ തിരക്കേറിയ സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. കോവിഡ് സാഹചര്യം വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ കോവിഡ് അവലോകന യോഗം ഇന്ന് രാവിലെ 11 മണിക്ക് ചേരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.