ഉമാ തോമസിന് പകരം സ്വപ്നയുടെ ചിത്രം; പരാതി നല്‍കാനൊരുങ്ങി പ്രതിപക്ഷ നേതാവ്

ഉമാ തോമസിന് പകരം സ്വപ്നയുടെ ചിത്രം; പരാതി നല്‍കാനൊരുങ്ങി പ്രതിപക്ഷ നേതാവ്

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വ്യാജ പ്രചാരണം. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ മാലയിട്ട് സ്വീകരിക്കുന്നതായാണ് സൈബര്‍ പ്രചാരണം. വ്യജ പ്രചാരണത്തിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് പ്രതിപക്ഷ നേതാവ്. അപകീര്‍ത്തികരമായ ചിത്രമാണെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.

ചിത്രം സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിപ്പിച്ചതിനെതിരെ വി.ഡി സതീശന്‍ സൈബര്‍ സെല്ലിനും ഡിജിപിക്കും പരാതി നല്‍കും. ഉമാ തോമസ് എംഎല്‍എയുടെ ചിത്രം മോര്‍ഫ് ചെയ്താണ് പ്രചരിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഉമാ തോമസിന്റെ ജയത്തിന് പിന്നാലെയാണ് പ്രചാരണം നടത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.