ഗവര്‍ണറുടെ നടപടി നിലനില്‍ക്കില്ല; കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

ഗവര്‍ണറുടെ നടപടി നിലനില്‍ക്കില്ല; കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി നിലനില്‍ക്കില്ലെന്നും അതിനാല്‍ റദ്ദാക്കുന്നതായും ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കി. ജസ്റ്റിസ് സതീശ് നൈനാന്‍ ആണ് വിധി പ്രസ്താവിച്ചത്.

കേരള സര്‍വകലാശാല വിസിയെ തിരഞ്ഞെടുക്കാനായി സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ഗവര്‍ണര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സെനറ്റ് അംഗങ്ങള്‍ ഇതില്‍ തീരുമാനമെടുക്കാതെ വിട്ടു നിന്നതോടെയാണ് ഗവര്‍ണര്‍ അസാധാരണ നടപടിക്ക് മുതിര്‍ന്നത്.

15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചാണ് ഗവര്‍ണര്‍ വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സെനറ്റ് അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്. ചാന്‍സലര്‍ ആയ തനിക്കെതിരെ നിഴല്‍യുദ്ധം നടത്താനാണ് സെനറ്റ് അംഗങ്ങള്‍ ശ്രമിച്ചതെന്ന് ഗവര്‍ണര്‍ കോടതിയില്‍ വാദിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.