രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; സിപിഎം തെരുവില്‍ പ്രതിഷേധിക്കുമെന്ന് എം.വി ഗോവിന്ദന്‍

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; സിപിഎം തെരുവില്‍ പ്രതിഷേധിക്കുമെന്ന് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ സിപിഎം തെരുവില്‍ പ്രതിഷേധിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കേരളത്തിലെ കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വ നിലപാടാണുള്ളത്. രാഹുലിനെതിരായ നടപടിയെ പ്രതിപക്ഷ നേതാവ് ശക്തമായി വിമര്‍ശിച്ചില്ല എന്ന നിരീക്ഷണത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യൂത്ത് കോണ്‍ഗ്രസ് നടത്തുന്നത് ചാവേര്‍ സമരമാണ്. ജനാധിപത്യ രീതിയിലാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തേണ്ടതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

വയനാട് ഉപതിരഞ്ഞെടുപ്പ് നേരിടാന്‍ ഇടതുപക്ഷം തയ്യാറാണ്. ഏത് സാഹചര്യത്തിലും തിരഞ്ഞെടുപ്പിന് സിപിഎം ഒരുക്കമാണ്. എന്നാല്‍ ഉപതിരഞ്ഞെടുപ് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.