കണ്ണീര്‍ ഓര്‍മ്മയായി ജീവന്‍ ഗ്രിഗറി

കണ്ണീര്‍ ഓര്‍മ്മയായി ജീവന്‍ ഗ്രിഗറി

ആലപ്പുഴ: സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി മുങ്ങി മരിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ സംസ്‌കാരം നടത്തി. തകഴി പടഹാരം പുത്തന്‍പുരയില്‍ ഗ്രിഗറി ഷീജ ദമ്പതികളുടെ മകന്‍ ജീവന്‍ ഗ്രിഗറി (17) ആണ് മരിച്ചത്. വീട്ടിലെ ശുസ്രൂഷകള്‍ക്ക് ശേഷം തകഴി പടഹാരം സെന്റ്. ജോസഫ് ദേവാലയത്തില്‍ ഇന്ന് രാവിലെ ആയിരുന്നു സംസ്‌കാരം.

ശനിയാഴ്ച വൈകുന്നേരം പമ്പാ നദിയില്‍ തകഴി കുന്നുമ്മ പുലിമുഖം ജട്ടിയിലായിരുന്നു അപകടം.

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഗ്രിഗറി വില്ലേജ് ഓഫീസില്‍ നിന്നും നീറ്റ് പരീക്ഷക്കു വേണ്ടിയുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയതാണ്. ഇതിനിടെ സുഹൃത്തുക്കളുമായി കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. സ്‌കൂളിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥി ആയിരുന്നു ജീവന്‍.

ജീവന്റെ മൂത്ത സഹോദരി ഉക്രെയിനില്‍ എംബിഎസിന് പഠിക്കുന്നു. പിതാവ് മസ്‌കറ്റിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.