തിരുവനന്തപുരം വിമാനത്താവളത്തില്‍ അപകടം: ഒരാള്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം വിമാനത്താവളത്തില്‍ അപകടം: ഒരാള്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ആഭ്യന്തര വിമാനത്താവള ടെര്‍മിനലിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പേട്ട സ്വദേശി അനില്‍കുമാറാണ് മരിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റു. നോബിള്‍, അശോക്, രഞ്ജിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. ഇതില്‍ ഒരാളുടെ നില അതീവ ഗുരതരമാണെന്നാണ് അറിയുന്നത്.

ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം.

അറ്റകുറ്റപ്പണിയുടെ ഭാഗമായി കയറില്‍ കെട്ടി ലൈറ്റ് ഉയര്‍ത്തുന്നതിനിടെ കയര്‍ പൊട്ടി തൊഴിലാളികളുടെ മേല്‍ പതിക്കുകയായിരുന്നു. അനില്‍കുമാര്‍ തല്‍ക്ഷണം മരിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.