ചാലക്കുടിയിൽ നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് അപകടം: രണ്ട് സ്ത്രീകൾ മരിച്ചു; ഒരാളുടെ നില ഗുരുതരം

ചാലക്കുടിയിൽ നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് അപകടം: രണ്ട് സ്ത്രീകൾ മരിച്ചു; ഒരാളുടെ നില ഗുരുതരം

തൃശൂര്‍: ചാലക്കുടി പരിയാരത്ത് കാര്‍ അപകടത്തില്‍ രണ്ട് സ്ത്രീകൾ മരിച്ചു. കാല്‍നട യാത്രക്കാരിയും കാറിലുണ്ടായിരുന്ന സ്ത്രീയുമാണ് മരിച്ചത്. കാല്‍നടയാത്രക്കാരിയെ ഇടിച്ചശേഷം കാര്‍ മരത്തിലിടിച്ചാണ് നിന്നത്. 

കാല്‍നട യാത്രക്കാരി പരിയാരം സ്വദേശി അന്നു (70), കൊന്നക്കുഴി സ്വദേശി ആനി (60) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു അപകടം. കാര്‍ ഡ്രൈവര്‍ കൊന്നക്കുഴി സ്വദേശി തോമസ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.