എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 20 നകം; ഒന്‍പതാം ക്ലാസ് വരെയുള്ള ഫല പ്രഖ്യാപനം മെയ് രണ്ടിന്

എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 20 നകം; ഒന്‍പതാം ക്ലാസ് വരെയുള്ള ഫല പ്രഖ്യാപനം മെയ് രണ്ടിന്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനവും പരീക്ഷാഫലങ്ങളും സംബന്ധിച്ച കലണ്ടര്‍ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു.

ഒന്നാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള ഫലപ്രഖ്യാപനം മെയ് രണ്ടിന് നടത്തും. ഒന്നാം ക്ലാസ് പ്രവേശന നടപടികള്‍ ഏപ്രില്‍ 17 മുതല്‍ ആരംഭിക്കും. മെയ് രണ്ടിനു ശേഷം ടിസി കൊടുത്തുള്ള പ്രവേശനം നടത്തുമെന്നും മന്ത്രി അറിയിച്ചു.

മാര്‍ച്ച് 31 ന് സ്‌കൂള്‍ അടയ്ക്കുകയും ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുകയും ചെയ്യും. മെയ് 20 നകം എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനം നടത്തുമെന്നും മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.