കൊച്ചി: സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന് 44,240 എന്ന എക്കാലത്തെയും റെക്കോഡ് വിലയിലേക്ക് സ്വര്‍ണം കുതിച്ചുകയറി.
ഗ്രാമിന് 5530 രൂപയാണ് ഇന്നത്തെ വില.
മാര്‍ച്ച് 18നായിരുന്നു സ്വര്‍ണം ആദ്യമായി റെക്കോഡ് വിലയില്‍ എത്തിയത്. മാര്‍ച്ച് ഒമ്പതിന് 40,720 രൂപയായിരുന്ന സ്വര്‍ണത്തിന് ഒമ്പത് ദിവസം കൊണ്ടാണ് 3500 രൂപയോളം വര്‍ധിച്ചത്.
അതേസമയം ഇന്നലെ 240 രൂപ കുറഞ്ഞ് 43,760 രൂപയിലെത്തിയിരുന്നു.