തിരുവനന്തപുരം: അനില്‍ ആന്റണി തെറ്റ് തിരുത്തി കോണ്‍ഗ്രസിലേക്ക് തിരിച്ചു വരുമെന്നാണ് പ്രതീക്ഷയെന്ന് സഹോദരന്‍ അജിത് ആന്റണി. അനിലിന്റെ ബിജെപി പ്രവേശനം കുടുംബത്തിന് വലിയ ആഘാതമായെന്നും അജിത് പറഞ്ഞു.
അനിലിന്റെ ബിജെപിയിലേക്കുള്ള മാറ്റം കുടുംബത്തെ ആകെ ഞെട്ടിച്ചു. വിവരം അറിഞ്ഞത് മുതല്‍ പപ്പ വളരെ സങ്കടത്തിലാണ്. അനില്‍ പാര്‍ട്ടിയുമായി പിണങ്ങി നില്‍ക്കും എന്നെ കരുതിയുള്ളു. താന്‍ സജീവ കോണ്‍ഗ്രസുകാരനായി പ്രവര്‍ത്തിക്കുമെന്നും അജിത് ആന്റണി വ്യക്തമാക്കി.
'ബിജെപി ഒരു ലീഡറിനെയാണ് ചുറ്റിപ്പറ്റി നില്‍ക്കുന്നത്. അവര്‍ പറയുന്നത് തന്നെ മോഡി സര്‍ക്കാര്‍ എന്നാണ്, ബിജെപി സര്‍ക്കാര്‍ എന്ന് പോലുമല്ല. ഒരാളെ ചുറ്റിപ്പറ്റി നില്‍ക്കുകയാണ് എന്നതിന് അതില്‍ കൂടുതല്‍ തെളിവ് വേണ്ടല്ലോ?' എന്നും അജിത് ആന്റണി പ്രതികരിച്ചു.