കൊച്ചി: ആലുവയിൽ അമ്മയെയും കുഞ്ഞിനെയും തീവണ്ടി തട്ടി മരിച്ചനിലയിൽ കണ്ടെത്തി. ചെങ്ങമനാട് സ്വദേശി ഷീജയും മകൻ ഒന്നര വയസുള്ള ആദവ് കൃഷ്ണയുമാണ് മരിച്ചത്.
രാവിലെ 11 ന് ആലുവയിലാണ് സംഭവം. ഇരുവരും ട്രെയിൻ തട്ടി വീണതിന് പിന്നാലെ നാട്ടുകാർ ഓടിയെത്തിയിരുന്നു. എന്നാൽ രണ്ടുപേരും തൽക്ഷണം മരിച്ചിരുന്നു. ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. പോലീസെത്തി നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ചെങ്ങമനാട് സ്വദേശികളാണെന്ന് മനസിലായത്.
അടുത്തിടെയാണ് ഷീജയുടെ ഭർത്താവ് ജീവനൊടുക്കിയത്. ഇതിന് പിന്നാലെ കടുത്ത മനോവിഷമത്തിലായിരുന്നു ഇവർ. ഇതിന്റെ ആഘാതത്തിൽ കുഞ്ഞിനെയും കൂട്ടി ട്രെയിനിന് മുന്നിൽ ചാടിയതാകാമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.