തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസില്‍ പരാതിക്കാരനായ ആര്‍.എസ് ശശി കുമാറിന്റെ റിവ്യൂ ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ടതിന് ഹര്‍ജിക്കാരന് ലോകായുക്തയുടെ വിമര്‍ശനവും നേരിടേണ്ടി വന്നു.
ഹര്‍ജിക്കാരന്‍ ടിവിയില്‍ നന്നായി വാദിക്കുന്നുണ്ടല്ലോയെന്നായിരുന്നു ഉപ ലോകായുക്തയുടെ വിമര്‍ശനം. ശശികുമാര്‍ ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്താന്‍ നടക്കുന്നയാളാണ്. വഴിയില്‍ പേപ്പട്ടിയെ കണ്ടാല്‍ ഒഴിഞ്ഞുപോവുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ആള്‍ക്കൂട്ട അധിക്ഷേപം നടത്താനാണ് ശ്രമമെന്ന് ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.