സന്ദർശനം ഒരു ദിവസം നേരത്തെയാക്കി; പ്രധാനമന്ത്രി 24ന് കൊച്ചിയിൽ

സന്ദർശനം ഒരു ദിവസം നേരത്തെയാക്കി; പ്രധാനമന്ത്രി 24ന് കൊച്ചിയിൽ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡി 24 ന് കേരളത്തിലെത്തും. കൊച്ചിയിൽ നടക്കുന്ന 'യുവം' പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് എത്തുന്നത്. ഏപ്രിൽ 25 ന് എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മാറ്റം. 

കോൺഗ്രസിന്റെ മുൻ സോഷ്യൽ മീഡിയ കോഓർഡിനേറ്ററും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ എ.കെ. ആന്റണിയുടെ മകനുമായ അനിൽ ആന്റണി മോദിക്കൊപ്പം വേദി പങ്കിടും.

24ന് കൊച്ചിയിലെത്തുന്ന മോദി പരിപാടിയ്ക്ക് ശേഷം കർണ്ണാടകയിലേക്ക് പോകും. ഒരുലക്ഷം യുവാക്കൾ യുവം പരിപാടിയിൽ പങ്കെടുക്കുമെന്ന് ബിജെപി അറിയിച്ചിരുന്നു. മോദിയുടെ നേതൃത്വത്തിൽ റോഡ് ഷോയും സംഘടിപ്പിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.