ദുബായ് :ഈദ് അവധി ദിനങ്ങള്‍ക്ക് മുന്നോടിയായി വിനോദസഞ്ചാരികള്‍ക്കും താമസക്കാർക്കും പുതിയ അനുഭവം നല്‍കാന്‍ ദുബായിലെ മുതലപാർക്ക് തുറക്കും. സന്ദർശകർക്ക് മുതലകളുടെ ജീവിതത്തിന്‍റെ നേർകാഴ്ചയൊരുക്കുന്നതാകും മുതലപാർക്ക്. ഏപ്രില്‍ 18 മുതല്‍ പാർക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു.

മുഷരിഫ് പാർക്കിന് സമീപമാണ് മുതലപാർക്കുളളത്. 250 നൈല്‍ മുതലകളാണ് ഇവിടെയുളളത്. 20,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലൊരുങ്ങിയ പാർക്ക് മധ്യപൂർവ്വ ദേശത്തെ ഇത്തരത്തിലുളള ആദ്യത്തെ വന്യജീവി സരംക്ഷണ കേന്ദ്രമാണ്.

മുതിർന്നവർക്ക് 95 ദിർഹവും മൂന്ന് മുതല്‍ 12 വയസുവരെയുളള കുട്ടികള്‍ക്ക് 75 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. പാർക്കിന്‍റെ പ്രവേശന കവാടത്തില്‍ നിന്ന് ടിക്കറ്റ് ലഭിക്കും. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പാർക്ക് സന്ദർശകരെ സ്വീകരിക്കുക