ലൈഫ് മിഷന്‍ കേസ്: പങ്ക് വ്യക്തമായിട്ടും സ്വപനയുടെ അറസ്റ്റ് വൈകുന്നത് ഗൗരവതരമെന്ന് ഹൈക്കോടതി

ലൈഫ് മിഷന്‍ കേസ്: പങ്ക് വ്യക്തമായിട്ടും സ്വപനയുടെ അറസ്റ്റ് വൈകുന്നത് ഗൗരവതരമെന്ന് ഹൈക്കോടതി

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്ന സുരേഷിന്റെ അറസ്റ്റ് വൈകുന്നത് ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി. അഴിമതിയില്‍ സ്വപ്നയ്ക്ക് വ്യക്തമായ പങ്കുണ്ട്. എന്നാല്‍ സ്വപ്നയുടെ അറസ്റ്റ് വൈകുന്നതെന്തെന്നും അത് ഗൗരവമുള്ള വിഷയമാണെന്നും കോടതി പറഞ്ഞു. 

ലൈഫ് മിഷന്‍ കേസില്‍ അറസ്റ്റ് ചെയ്ത സന്തോഷ് ഈപ്പന്റെ ജാമ്യത്തിന് ശേഷം കേസില്‍ മറ്റു പ്രതികളെ ഇഡി അറസ്റ്റ് ചെയ്തിരുന്നില്ല. കേസിലെ പ്രധാന പ്രതികളെ ഉള്‍പ്പെടെ നിരവധി പ്രതികളെ ഇനിയും പിടികൂടാനുണ്ട്. സ്വപ്‌നയും ഈക്കൂട്ടത്തിലുണ്ട്. 

ലൈഫ്മിഷന്‍ കേസില്‍ പ്രധാന പങ്കുള്ള വ്യക്തിയാണ് സ്വപ്‌ന സുരേഷ്. സ്വപ്‌നയുടെ അറസ്റ്റു വൈകുന്നത് ആശങ്കാജനകമാണ്. ഈക്കാര്യത്തില്‍ ഇഡിയുടെ ഭാഗത്ത് അലഭാവം കാണുന്നതായും ശിവശങ്കറിന് ജാമ്യം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവില്‍ ജസ്റ്റീസ് ബദറുദ്ദീന്‍ വിമര്‍ശിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.