സ്വപ്‌ന പണം സൂക്ഷിച്ചത് ശിവശങ്കറിന് വേണ്ടി: ലൈഫ് മിഷന്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

സ്വപ്‌ന പണം സൂക്ഷിച്ചത് ശിവശങ്കറിന് വേണ്ടി: ലൈഫ് മിഷന്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: ലൈഫ് മിഷന്‍ കോഴ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു. അറസ്റ്റ് നടന്ന് 60 ദിവസം പിന്നിടുന്നതിനിടെയാണ് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 

ലൈഫ് മിഷന്‍ കോഴ ശിവശങ്കറിന്റെ കൈകളിലെത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നുവെന്നാണ് വിവരം. അദ്ദേഹത്തിന് വേണ്ടിയാണ് സ്വപ്‌നയുടെ ബാങ്ക് ലോക്കറില്‍ പണം സൂക്ഷിച്ചതെന്ന് ഇഡി കണ്ടെത്തി. ഈ കണ്ടെത്തല്‍ ഉള്‍പ്പെടെ വിശദീകരിച്ചുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ശിവശങ്കറിന്റെ കാര്യത്തില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. കേസിലെ മറ്റു പ്രതികളുടെ മേലുള്ള അന്വേഷണം തുടരുമെന്നും കുറ്റപത്രത്തിലുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.