ചങ്ങനാശേരി: പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നതായി പരാതി. പൗരത്വ ബില്‍ വീണ്ടും വന്നാല്‍ എതിര്‍ക്കുന്നവര്‍ക്കെതിരെ ക്രിസ്ത്യാനികള്‍ തെരുവിലിറങ്ങുമെന്ന് പിതാവ് പ്രതികരിച്ചു എന്ന നിലയിലാണ് മാര്‍ തോമസ് തറയിലിന്റെ ചിത്രം അടക്കം സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്.
എന്നാല്‍ ഇത്തരമൊരു പ്രസ്താവന താന്‍ നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി മാര്‍ തോമസ് തറയില്‍ രംഗത്തെത്തി. തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യജ വാര്‍ത്തയാണ്. എവിടെയും ഇത്തരമൊരു പരാമര്‍ശം താന്‍ നടത്തിയിട്ടില്ലെന്ന് ബിഷപ് പറഞ്ഞു. മാര്‍ തോമസ് തറയിലിന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് അതിരൂപത ജാഗ്രതാ സമിതിയും വ്യക്തമാക്കി.