മലപ്പുറത്ത് വന്‍ ലഹരി വേട്ട; 3000 കിലോ നിരോധിത പുകയില പിടികൂടി

 മലപ്പുറത്ത് വന്‍ ലഹരി വേട്ട; 3000 കിലോ നിരോധിത പുകയില പിടികൂടി

മലപ്പുറം: മലപ്പുറത്ത് വന്‍ ലഹരി വേട്ട. സംഭവത്തില്‍ രണ്ട് പേരെ എക്സൈസ് പിടികൂടി. പാലക്കാട് സ്വദേശികളായ അബ്ദുല്‍ ഷഫീഖ്, അബ്ദുല്‍ റഹിമാന്‍ എന്നിവരാണ് പിടിയിലായത്.

വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റില്‍ നിന്നാണ് മൂവായിരം കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എക്സൈസ് പിടികൂടിയത്. ലോറിയില്‍ ബിസ്‌ക്കറ്റിനും മിട്ടായികള്‍ക്കും ഇടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍.

ഇവരുടെ കയ്യില്‍ നിന്ന് രേഖകളില്ലാതെ സൂക്ഷിച്ച ഒരു ലക്ഷത്തി ഇരുപത്തി ഒന്‍പതിനായിരം രൂപയും പിടിച്ചെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.