ഏഴ് ജില്ലകളില്‍ കൊടുംചൂട്: നാല് ഡിഗ്രിവരെ താപനില ഉയരും; കേരളത്തിന് മുന്നറിയിപ്പ്

ഏഴ് ജില്ലകളില്‍ കൊടുംചൂട്: നാല് ഡിഗ്രിവരെ താപനില ഉയരും; കേരളത്തിന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കൊടുംചൂടായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളിലാണ് താപനില ഉയരുമെന്ന മുന്നറിയിപ്പുള്ളത്. പാലക്കാട് , കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് താപനില ഉയരുക.

മുന്നറിയിപ്പുള്ള ജില്ലകളില്‍ രണ്ട് മുതല്‍ നാല് ഡിഗ്രവരെ താപനില ഉയര്‍ന്നേക്കാമെന്നാണ് പ്രവചനം.

പാലക്കാട് ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസിന് അടുത്തായി തുടരും. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസിന് അടുത്തായി തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

നാല് നഗരങ്ങളില്‍ ഉഷ്ണതരംഗ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.