വന്ദേ ഭാരത് ട്രയല്‍ റണ്‍ തുടങ്ങി: ഏഴ് മണിക്കൂര്‍ കൊണ്ട് കണ്ണൂരിലെത്തും; ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങും

വന്ദേ ഭാരത് ട്രയല്‍ റണ്‍ തുടങ്ങി: ഏഴ് മണിക്കൂര്‍ കൊണ്ട് കണ്ണൂരിലെത്തും; ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങും

തിരുവനന്തപുരം: വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പരീക്ഷണ ഓട്ടത്തിന് തുടക്കം. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് രാവിലെ 5.10 ന് യാത്രയാരംഭിച്ച ട്രെയിന്‍ ഏഴ് മണിക്കൂര്‍ കൊണ്ട് 12.10 ന് കണ്ണൂരിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉച്ചകഴിഞ്ഞ് 2.30 നുള്ളില്‍ തിരുവനന്തപുരത്തേക്ക് മടങ്ങും. തിരുവനന്തപുരം ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ എന്‍ജിനിയറിങ് വിഭാഗവും ട്രെയിനിലുണ്ടാകും. ഷൊര്‍ണൂരില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ പാലക്കാട് ഡിവിഷനില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ തൃശൂരില്‍നിന്ന് കയറും. അവിടെ നിന്ന് ക്രൂ മാറും.

അതേസമയം ട്രെയിനിന്റെ ഷെഡ്യൂളും റെയില്‍വെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിന്‍ പുറപ്പെടുന്ന സമയം, സ്റ്റോപ്പുകള്‍, നിരക്കുകള്‍ എന്നിവയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ അറിയിപ്പിലുണ്ടാകും. ഈ മാസം 25 നാണ് പ്രധാനമന്ത്രി ഔദ്യോഗികമായി കേരളത്തിന്റെ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.