കോഴിക്കോടി: താമരശേരി തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ കൊടുവള്ളി സ്വദേശി സാലിയെന്ന് ഷാഫിയുടെ മൊഴി. തടങ്കലില്‍ ശാരീരികമായി ഉപദ്രവിച്ചുവെന്നും പുറത്തു വന്ന വീഡിയോകള്‍ ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നും ഷാഫി പറഞ്ഞു.
അതേസമയം തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ തനിക്ക് പങ്കില്ലെന്നു ചൂണ്ടികാട്ടി സ്വര്‍ണക്കടത്തും ഗുണ്ടാപ്രവര്‍ത്തനവുമായി ബന്ധമുള്ളതും കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസിലെ പ്രതിയുമായ സാലി നേരത്തെ രംഗത്തെത്തിയിരുന്നു. നിലവില്‍ സാലി ദുബായിലാണ്.
കഴിഞ്ഞ ദിവസം ഷാഫി സഹോദരനെതിരെ രംഗത്ത് വന്നിരുന്നു. ഈ വീഡിയോ ചെയ്തതും ഭീഷണിയെ തുടര്‍ണെന്നാണ് ഷാഫി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. പണമിടപാട് പ്രശ്നങ്ങളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് ഷാഫി അറിയിച്ചു. എന്നാല്‍ ഷാഫിയുടെ മൊഴി പൂര്‍ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല.
കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഷാഫിയെ വീണ്ടും ചോദ്യം ചെയ്യും.