തിരുവനന്തപുരം: ഫയല്‍ നീക്കത്തില്‍ സംസ്ഥാനം ഏറെ പിന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അണ്ടര്‍ സെക്രട്ടറിമാര്‍ മുതല്‍ സ്‌പെഷ്യല്‍ സെക്രട്ടറിമാര്‍ വരെയുള്ളവരുടെ യോഗത്തിലാണ് അദേഹം ഇക്കാര്യ വ്യക്തമാക്കിയത്.
ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് അലംഭാവമാണെന്നും സെക്രട്ടേറിയറ്റില്‍ പോലും 50 ശതമാനം ഫയല്‍ കെട്ടിക്കിടക്കുന്നതായും മുഖ്യമന്ത്രി സമ്മതിക്കുന്നു. തന്റെ ഏഴ് വര്‍ഷത്തെ അനുഭവത്തില്‍ കൂടിയാണ് സംസാരിക്കുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
പല സര്‍ക്കാര്‍ പദ്ധതികളും ഉദ്യോഗസ്ഥ അലംഭാവം കൊണ്ട് നടപ്പാകാതെ പോകുന്നതും പതിവ് സംഭവമായി മാറുന്നു. അര്‍ഹതയുള്ളവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പല പദ്ധതികളുടെയും അറിയിപ്പ് പോലും കൃത്യസമയത്ത് ലഭിക്കാതെ വരുന്ന സാഹചര്യവുമുണ്ട്. ഏറെ ഗൗരവമായി കാണേണ്ട വിഷയമാണ് ഫയല്‍ നീക്കമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.