തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ യൂണിഫോം പരിഷ്‌കരിക്കുന്നു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ കൂടിയ ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഗവ. മെഡിക്കല്‍ കോളജിലേയും ഡി.എച്ച്.എസിന്റെ കീഴിലുള്ള നഴ്‌സിങ് സ്‌കൂളുകളിലേയും വിദ്യാര്‍ത്ഥികളുടെ യൂണിഫോമാണ് പരിഷ്‌കരിക്കുന്നത്.
ഈ ആവശ്യം ഉന്നയിച്ച് എസ്.എഫ്.ഐയും നഴ്‌സിങ് സംഘടനകളും രംഗത്തെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരും സംഘടനാ പ്രതിനിധികളും യോഗം ചേര്‍ന്നാണ് തീരുമാനം എടുത്തത്. ഇതുസംബന്ധിച്ച് പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
അടുത്ത അധ്യായന വര്‍ഷം മുതല്‍ പുതിയ യൂണിഫോം നടപ്പാക്കും.