ബ്രഹ്മപുരം വിഷയത്തില്‍ കൊച്ചി കോര്‍പ്പറേഷനെതിരെ ചീഫ് സെക്രട്ടറിക്ക് ഫയര്‍ഫോഴ്സ് മേധാവി കത്ത് നല്‍കി

ബ്രഹ്മപുരം വിഷയത്തില്‍ കൊച്ചി കോര്‍പ്പറേഷനെതിരെ ചീഫ് സെക്രട്ടറിക്ക് ഫയര്‍ഫോഴ്സ് മേധാവി കത്ത് നല്‍കി

തിരുവനന്തപുരം: ബ്രഹ്മപുരം തീ പിടുത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പ്പറേഷനെതിരെ ഫയര്‍ഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. ബ്രഹ്മപുരത്ത് കൊച്ചി കോര്‍പ്പറേഷന്‍ യാതൊരുവിധ മുന്‍കരുതല്‍ നടപടിയും സ്വീകരിച്ചില്ലെന്നും പലതവണ ആവശ്യപ്പെട്ടിട്ടും സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയില്ലെന്നും ഫയര്‍ഫോഴ്സ് മേധാവി ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നു. ഇനി ഇത്തരം സംഭവം ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും തീ പിടുത്തത്തില്‍ സമഗ്രമായ പോലീസ് അന്വേഷണം നടത്തണമെന്നും ഡോ. ബി. സന്ധ്യയുടെ കത്തില്‍ ആവശ്യപ്പെടുന്നു.

ബ്രഹ്മപുരം തീപിടുത്തത്തിന്റെ കാര്യകാരണങ്ങള്‍ അറിയാന്‍ പ്രഖ്യാപിച്ച അന്വേഷണങ്ങള്‍ എങ്ങുമെത്തിയില്ല. വീഴ്ച വരുത്തിയ കരാര്‍ കമ്പനികള്‍ക്കെതിരെ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ആഴ്ചകളോളം നഗരത്തെ മലിനവായുകൊണ്ട് വീര്‍പ്പുമുട്ടിച്ചത് ആരാണെന്നുള്ള ചോദ്യത്തിന് ഇതുവരെയും ഉത്തരം കിട്ടിയിട്ടുമില്ല.

കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധനയിലും ബയോമൈനിംഗിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിരുനെങ്കിലും കരാര്‍ ലംഘനം നടത്തിയ സോണ്ട ഇന്‍ഫ്രാടെക്ക് ഇപ്പോഴും ബയോമൈനിംഗ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.