കോട്ടയം: റബര്‍ ബോര്‍ഡ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനും മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിലെ വചന പ്രഘോഷകനുമായിരുന്ന മാധവന്‍പടി മേനോന്‍ വീട്ടില്‍ എന്‍. അരവിന്ദാക്ഷന്‍ മേനോന്‍ (ജെസ്വിന്‍ പോള്‍-75 വയസ്) നിര്യാതനായി.
സംസ്‌കാരം വ്യാഴാഴ്ച്ച പുമ്മറ്റം സെന്റ് ആന്റണീസ് കത്തോലിക്കാ ദേവാലയത്തില്‍. ഭവനത്തിലെ ശുശ്രൂഷ ഉച്ചകഴിഞ്ഞ് 3:30 ന് ആരംഭിക്കും.
ഭാര്യ: ഓമന മേനോന്‍. മക്കള്‍: റാണി ഹെക്ടര്‍ (ടെക്സാസ്), രജനി അല്‍ഫോന്‍സ് (എറണാകുളം). സംഗീത സംവിധായകന്‍ ഹെക്ടര്‍ ലൂയിസ് (ടെക്സാസ്), സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ് (ക്രോസ് റോഡ്സ് മ്യൂസിക് സ്‌കൂള്‍, എറണാകുളം) തുടങ്ങിയവര്‍ ജാമാതാക്കളാണ്.