കൊല്ലത്ത് എസ്ഡിപിഐ ജില്ലാ കമ്മറ്റിയംഗത്തിന്റെ വീട്ടിൽ എൻഐഎ റെയ്ഡ്

കൊല്ലത്ത് എസ്ഡിപിഐ ജില്ലാ കമ്മറ്റിയംഗത്തിന്റെ വീട്ടിൽ എൻഐഎ റെയ്ഡ്

കൊല്ലം: കൊല്ലം ചവറയിൽ എൻഐഎ റെയ്ഡ്. എസ്ഡിപിഐ ജില്ലാ കമ്മറ്റിയംഗമായിരുന്ന അബ്ദുൾ അസീസിന്റെ വീട്ടിലും ഭാര്യയുടെ വീട്ടിലുമാണ് ദേശീയ അന്വേഷണ സംഘം പരിശോധന നടത്തിയത്.

ഇയാളുടെ വീട്ടിൽ നിന്നും ലഘുലേഖകൾ പിടിച്ചെടുത്തു. അബ്ദുൾ അസീസ് നിലവിൽ വിദേശത്താണ്. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് പിന്നാലെ നിരവധി തവണ കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.