കൊച്ചി: യുപിഐ ഇടപാടുകളുടെ പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന നടപടിയില്‍ പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി. ഇത്തരത്തില്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചാല്‍ ആളുകള്‍ എങ്ങനെ ജീവിക്കുമെന്നും കോടതി ചോദിച്ചു.
യുപിഐ ഇടപാടിന്റെ പേരില്‍ അക്കൗണ്ട് മരവിപ്പിക്കപ്പെട്ട ആറു പേരാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. എഫ്‌ഐആര്‍ പോലും ഇല്ലാതെയാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതില്‍ കൃത്യമായ നിയമ നടപടി പാലിക്കേണ്ടതില്ലേയെന്നും കോടതി ആരാഞ്ഞു. ഇക്കാര്യം സംസ്ഥാന പൊലീസ് മേധാവി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി പറഞ്ഞു.