കൊച്ചി: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും.
സീറോ മലബാര്‍, മലങ്കര, ലത്തീന്‍, ഓര്‍ത്തഡോക്‌സ്, യാക്കോബായ, മര്‍ത്തോമ, രണ്ട് ക്‌നാനായ സഭകള്‍, കല്‍ദായ, ക്‌നാനായ കത്തോലിക്ക സഭ, ക്‌നാനായ യാക്കോബായ സഭ, പൗരസ്ത്യ സിറിയന്‍ കല്‍ദായ സഭ തുടങ്ങിയ സഭകളുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. കൊച്ചിയില്‍ നടക്കുന്ന യുവം പരിപാടിയ്ക്കിടെയാണ് കൂടിക്കാഴ്ച.
തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. ക്രിസ്ത്യന്‍ വിഭാഗങ്ങളെ ബിജെപിയ്ക്കൊപ്പം നിര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ഈ കൂടിക്കാഴ്ച. മോഡിയുടെ സന്ദര്‍ശനം കേരളത്തില്‍ വലിയ മാറ്റത്തിനുള്ള തുടക്കമാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്തെ ക്രൈസ്തവ സമൂഹത്തിലുണ്ടായ മാറ്റത്തിലെ വെപ്രാളമാണ് കോണ്‍ഗ്രസും സിപിഎമ്മും കാണിക്കുന്നത്. മോഡിയുടെ സന്ദര്‍ശനത്തോടെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയോടെ വലിയ രാഷ്ട്രീയ മുന്നേറ്റം കേരളത്തില്‍ ഉണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.