തൃശൂര്‍: സംസ്ഥാന സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത മുഖപത്രം 'കാത്തോലിക്കസഭ'. തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ അവഹേളിക്കാന്‍ രാഷ്ട്രീയം നേതൃത്വം മത്സരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരോക്ഷ വിമര്‍ശനവുമായി അതിരൂപത മുഖപത്രം രംഗത്തെത്തിയിരിക്കുന്നത്. സഭാ നേതൃത്വം ശബ്ദിക്കരുതെന്നോ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ബിഷപ്പ് ഉയര്‍ത്തിയ കര്‍ഷക പ്രശ്നം അജണ്ടയായില്ല. വിവാദം ഉണ്ടാക്കാനായിരുന്നു എല്ലാതരത്തിലുമുള്ള ശ്രമം. പ്രസ്താവന വന്ന് ഒരാഴ്ചയ്ക്കകം നാല് മാസമായി മുടങ്ങികിടന്ന റബര്‍ കര്‍ഷകര്‍ക്കുള്ള സബ്സിഡി അനുവദിച്ചത് വോട്ട് ചോര്‍ച്ചയുടെ ഭീതിയില്‍ മാത്രമാണെന്നും മുഖപ്രസംഗത്തില്‍ പരാമര്‍ശിക്കുന്നു.
ഗൗരവമുള്ള സാമൂഹിക പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരുമ്പോള്‍ വിവാദങ്ങളാക്കുന്നത് വിഷയങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നും തൃശൂര്‍ അതിരൂപത കുറ്റപ്പെടുത്തുന്നു. നേരത്തെ പാല ബിഷപ്പിനെതിരെയും ഈ നീക്കമാണ് ഉണ്ടായതെന്നും മുഖപ്രസംഗത്തില്‍ പരാമര്‍ശിക്കുന്നു.
ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തുമ്പോള്‍ തങ്ങള്‍ക്ക് സര്‍വാധിപത്യമാകാമെന്ന് കരുതുന്നു. ജനവിരുദ്ധ പ്രവര്‍ത്തനങ്ങളോട് പ്രതിഷേധം പാടില്ലെന്നും കരുതുന്നു. ഇക്കൂട്ടര്‍ സൃഷ്ടിച്ചെടുക്കുന്ന നവകേരളം കടം കയറി മുടിയുന്നത് കാണുകയാണ്. വിമോചന സമരം നടന്നില്ലായിരുന്നുവെങ്കില്‍ ഈ ദുരവസ്ഥ നേരത്തെ സംഭവിച്ചേനെയെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു.