മൂന്ന് ലക്ഷം രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റു; സംഭവം തിരുവനന്തപുരത്ത്

മൂന്ന് ലക്ഷം രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റു; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റ നവജാത ശിശുവിനെ പൊലീസ് വീണ്ടെടുത്തു. തിരുവനന്തപരം തൈക്കാടുള്ള ആശുപത്രിയിലാണ് സംഭവം.
ഏഴാം തിയതിയാണ് യുവതി തൈക്കാടുള്ള ആശുപത്രിയില്‍ കുട്ടിക്ക് ജന്മം നല്‍കിയത്. പത്താം തീയതിയിലാണ് നവജാത ശിശുവിന്റെ വില്‍പന നടന്നത്. കരമന സ്വദേശിയായ യുവതിക്കാണ് വില്‍പന നടത്തിയത്. കുഞ്ഞിനെ വാങ്ങിയവരില്‍ നിന്ന് പ്രസവിച്ച യുവതി മൂന്ന് ലക്ഷം രൂപ വാങ്ങുകയും ചെയ്തു.

സ്‌പെഷ്യല്‍ ബ്രാഞ്ചിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നവജാത ശിശുവിനെ വിറ്റവിവരം സ്ഥിരീകരിച്ചത്. ഉടന്‍ തന്നെ പൊലീസ് കുഞ്ഞിനെ വാങ്ങിയ ആളില്‍ നിന്നും കുട്ടിയെ വീണ്ടെടുക്കുകയായിരുന്നു. കുഞ്ഞിനെ ശിശുക്ഷേമ സംരക്ഷണ സമിതിക്ക് കൈമാറുകയും ചെയ്തു.

കുഞ്ഞിനെ വാങ്ങിയ ആള്‍ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.