ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഏഴ് മരണം. ഗോരഖ്‌പൂര്‍ ഹൈവേയിലെ അയോധ്യ കോട്‌വാലി മേഖലയിലാണ് അപകടം. അപകടത്തില്‍ നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് സൂചന
അയോധ്യയില്‍ നിന്നും യാത്രക്കാരുമായെത്തിയ സ്വകാര്യ ബസ് ഹൈവേയിലെ വളവ് തിരിയുന്നതിനിടെ എതിര്‍ ദിശയിലെത്തിയ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ ട്രക്ക് തലകീഴായി മറിഞ്ഞു
അയോധ്യ ചീഫ് മെഡിക്കൽ ഓഫിസർ ഡോഅജയ് രാജയാണ് അപകടത്തില്‍ ഏഴ് പേര്‍ മരിച്ചെന്നും നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമുള്ള വിവരം സ്ഥിരീകരിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പലരുടെയും ആരോഗ്യസ്ഥിതി മോശമാണെന്നാണ് വിവരം. അപകടത്തില്‍ ദുഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കാന്‍ ജില്ല ഭരണകൂടത്തിന് നിര്‍ദേശം നല്‍കി