യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം; ജനശതാബ്ദി റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം; ജനശതാബ്ദി റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി റദ്ദാക്കി. എറണാകുളം-ഗുരുവായൂര്‍ സ്‌പെഷലും ഇന്ന് സര്‍വീസ് നടത്തില്ല. മലബാര്‍ എക്‌സ്പ്രസ്, സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും.

തിങ്കളാഴ്ച മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ്, എംജിആര്‍ ചെന്നൈ-തിരുവനന്തപുരം മെയില്‍, മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് എന്നിവ കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും,

06423 കൊല്ലം-തിരുവനന്തപുരം എക്‌സ്പ്രസ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കഴക്കൂട്ടത്തും 06430 നാഗര്‍കോവില്‍-കൊച്ചുവേളി എക്‌സ്പ്രസ് സ്‌പെഷ്യല്‍ നേമത്തും യാത്ര അവസാനിപ്പിക്കും. 16629 തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് വൈകുന്നേരം 6.45നും 12624 തിരുവനന്തപുരം-ചെന്നൈ മെയില്‍ പകല്‍ 3.05നും കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. 06424 തിരുവനന്തപുരം-കൊല്ലം അണ്‍റിസര്‍വ്ഡ് സ്‌പെഷ്യല്‍ കഴക്കൂട്ടത്തുനിന്ന് പുറപ്പെടും.

വെള്ളിയാള്ച മുതല്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലെ ഭക്ഷണ ശാലകള്‍ അടക്കം എല്ലാ കച്ചവട സ്ഥാപനങ്ങളും അടപ്പിച്ചിട്ടുണ്ട്. സ്റ്റേഷന്റെ തമ്പാനൂര്‍ ഭാഗത്തെ പാര്‍ക്കിങ് ചൊവ്വാഴ്ച വരെ നിയന്ത്രിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.