കോഴിക്കോട്: മലപ്പുറം വണ്ടൂരില്‍ ഫുട്‌ബോള്‍ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ നടന്‍ മാമുക്കോയ കുഴഞ്ഞു വീണു. ഉടനെ വണ്ടൂരിലെ നിംസ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മൈത്ര ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാമുക്കോയയുടെ ആരോഗ്യ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
കാളികാവ് പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ആരോഗ്യ പ്രശ്‌നമുണ്ടായത്. തിങ്കളാഴ്ച രാത്രി 8.30ന് ആണ് സംഭവം. തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. ഇവിടുത്തെ തീവ പരിചരണ വിഭാഗത്തിലായിരുന്നു ചികിത്സ. ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.