എഐ ക്യാമറ ഇടപാട്: ക്രമക്കേടിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം

എഐ ക്യാമറ ഇടപാട്: ക്രമക്കേടിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം

കൊച്ചി: എഐ ക്യാമറ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം. സെയ്ഫ് കേരള പദ്ധതിയിലെ ക്രമക്കേടിനെ കുറിച്ചാണ് അന്വേഷണം നടക്കുക. മാര്‍ച്ചില്‍ തന്നെ വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെന്നാണ് വിവരം.

മുന്‍ ജോയിന്റ് ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ രാജീവന്‍ പുത്തലത്തിന് എതിരായ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.

രാജീവന്‍ പുത്തലത്തിന് പുറമെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഓഫീസിലെ ഒരു ക്ലര്‍ക്കിന് എതിരെയും ആറ് ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. പ്രാഥമിക അന്വേഷണം ആരംഭിച്ചത് 2022 മെയിലാണ്. വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി മാര്‍ച്ചില്‍ അനുമതി നല്‍കുകയായിരുന്നു.

വിജിലന്‍സിന്റെ തിരുവനന്തപുരം സ്‌പെഷല്‍ യൂണിറ്റ് രണ്ടാണ് അന്വേഷണം നടത്തുന്നത്. സ്ഥലം മാറ്റം, ഉപകരണങ്ങള്‍ വാങ്ങല്‍ അടക്കമുള്ള കാര്യങ്ങളിലാണ് വിജിലന്‍സിന് പരാതി ലഭിച്ചത്. പ്രാഥമിക അന്വേഷണത്തിലെ പരാതികളില്‍ ചിലതില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. രാജീവ് പുത്തലത്ത് കഴിഞ്ഞ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.