മലയാളി വിദ്യാര്‍ഥിനി ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു

മലയാളി വിദ്യാര്‍ഥിനി ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു

ബംഗളൂരു: മലയാളി വിദ്യാര്‍ഥിനി ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു. മസ്‌ക്കറ്റില്‍ താമസിക്കുന്ന പ്രവാസി ദമ്പതികളായ തെക്കേല്‍ സജിമോന്‍ ജോസഫിന്റെയും ജിലു സജിയുടെയും മകള്‍ അസ്മിത (21)യാണ് മരിച്ചത്. ബുധനാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം. ബംഗളൂരുവില്‍ ഫാം ഡി കോഴ്‌സ് പഠിക്കുകയാണ്. മസ്‌ക്കറ്റിലെ സീ ന്യൂസിന്റെ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്ററാണ് അസ്മിതയുടെ പിതാവ് സജിമോന്‍ ജോസഫ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.