നിര്‍മിതബുദ്ധി ക്യാമറ ഇടപാടില്‍ വ്യാവസായ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചു; ടെന്‍ഡറിലെ ആരോപണങ്ങളും അന്വേഷണ വിധേയമാക്കും

നിര്‍മിതബുദ്ധി ക്യാമറ ഇടപാടില്‍ വ്യാവസായ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചു; ടെന്‍ഡറിലെ ആരോപണങ്ങളും അന്വേഷണ വിധേയമാക്കും

തിരുവനന്തപുരം: നിര്‍മിതബുദ്ധി (എഐ) ക്യാമറ ഇടപാടില്‍ കെല്‍ട്രോണിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കുന്നത്. ടെന്‍ഡര്‍ അടക്കമുള്ള നടപടികള്‍ പരിശോധിക്കുമെന്നും വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു.

കെല്‍ട്രോണിനെതിരെയല്ല, ഉദ്യോഗസ്ഥനെതിരെയാണ് വിജിലന്‍സ് അന്വേഷണം. ഇതുമായി ബന്ധപ്പെട്ട പരാതിയിലെ വിജിലന്‍സ് അന്വേഷണത്തിന് സഹായകമായ ഫയലുകള്‍ എല്ലാം കൊടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കിയത് നിയമപരമാണ്. ഉപകരാര്‍ കൊടുത്ത വിവരം കെല്‍ട്രോണ്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ടെന്‍ഡറുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിയമപരമായാണ് ചെയ്തത്. ഉപകരാര്‍ കൊടുക്കുന്നത് മന്ത്രിസഭയെ അറിയിക്കേണ്ടതില്ലെന്നും മന്ത്രി വിശദീകരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.