കൊറ്റനല്ലൂർ: സംഗീത സംവിധായകൻ പരേതനായ കെ.കെ ആന്റണിയുടെ (ആന്റണി മാഷ്- കലാഭവൻ) ഭാര്യ റോസി നിര്യാതയായി. 89 വയസായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് നാലു മണിക്ക് വെളയനാട് സെന്റ് മേരീസ് ദേവാലയത്തിൽ നടക്കും.
കലാഭവൻ ആബേലച്ചനുമായി ചേർന്ന് നിരവധി ഭക്തി ഗാനങ്ങൾക്ക് കെ.കെ ആന്റണി സംഗീതമൊരുക്കിയിട്ടുണ്ട്. പരിശുദ്ധാത്മാവേ നീ എഴുന്നള്ളി, ഈശ്വരനെത്തേടി ഞാൻ, എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു, മഹേശ്വരാ നിൻ സുദിനം കാണാൻ എന്നിവ അവയിൽ ചിലതാണ്. വർഗീസ് ആന്റണി (യുഎസ്എ), ലില്ലി, ലിസി എന്നിവർ മക്കളാണ്.