അരിക്കൊമ്പന്‍ ദൗത്യം പ്രതിസന്ധിയില്‍: ആന എവിടെയെന്ന് അവ്യക്തം; തിരച്ചില്‍ തുടരുന്നു

അരിക്കൊമ്പന്‍ ദൗത്യം പ്രതിസന്ധിയില്‍: ആന എവിടെയെന്ന് അവ്യക്തം; തിരച്ചില്‍ തുടരുന്നു

ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം പ്രതിസന്ധിയില്‍. അരിക്കൊമ്പന്‍ ഇപ്പോള്‍ എവിടെയെന്ന് വ്യക്തമല്ലാത്തതിനാല്‍ ചിന്നക്കനാലിന്റെ വിവിധ മേഖലയില്‍ തെരച്ചില്‍ നടത്തുകയാണ് ദൗത്യസംഘം.

നേരത്തെ ആനക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന അരിക്കൊമ്പന്‍ കൂട്ടത്തില്‍ നിന്നും മാറി കാട്ടില്‍ ഉറങ്ങുകയാണെന്നാണ് വനംവകുപ്പിന്റെ നിഗമനം. മുന്‍പ് പല ദിവസങ്ങളിലും ഈ സമയത്ത് അരിക്കൊമ്പന്‍ കാട്ടില്‍ മാറിയിട്ടുണ്ട്. അങ്ങനെ വന്നാല്‍ ഉച്ചയോടെ മാത്രമേ പുറത്തിറങ്ങൂ.

സമയം കഴിയുന്തോറും അരിക്കൊമ്പന്‍ ദൗത്യത്തിന്റെ വെല്ലുവിളി കൂടുകയാണ്. വെയില്‍ ശക്തമായാല്‍ ആനയെ വെടിവയ്ക്കാന്‍ തടസമേറെയാണ്. വെയില്‍ കൂടിയാല്‍ ആനയെ തണുപ്പിക്കാന്‍ സൗകര്യം വേണ്ടിവരും. റേഡിയോ കോളര്‍ ഘടിപ്പിക്കാന്‍ കുടുതല്‍ സമയം വേണം. ആനയെ പുതിയ സ്ഥലത്തേക്ക് മാറ്റുന്നതും ശ്രമകരമാണ്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.