കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ ഹെല്‍മെറ്റ് സൂക്ഷിക്കാന്‍ സൗകര്യം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ ഹെല്‍മെറ്റ് സൂക്ഷിക്കാന്‍ സൗകര്യം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഹെല്‍മെറ്റ് സൂക്ഷിക്കാന്‍ കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ സൗകര്യം ഒരുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. എഐ കാമറ വിഷയത്തില്‍ മാധ്യമപ്രവവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഇരുചക്ര വാഹനങ്ങളില്‍ രണ്ട് പേര്‍ക്ക് പുറമേ കുട്ടികളെയും ഇരുത്തി യാത്ര ചെയ്താല്‍ പിഴ ഈടാക്കുന്ന നടപടിയില്‍ കുട്ടികളുടെ സുരക്ഷയ്ക്കാണ് പ്രധാന്യമെന്ന് മന്ത്രി പറഞ്ഞു.

കുറച്ച് ദിവസത്തേക്ക് പ്രയാസം ഉണ്ടാകുമെന്നും രക്ഷിതാക്കളും കുട്ടികളും നിയമം പാലിക്കണമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര നിയമമായതിനാല്‍ ഇളവ് ചെയ്യുന്നതില്‍ പരിമിതി ഉണ്ടെന്നും മെയ് പത്തിന് ഗതാഗത മന്ത്രി വിളിച്ച യോഗത്തില്‍ എല്ലാ കാര്യവും ചര്‍ച്ച ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.