പ്രധാനമന്ത്രി ഇന്ന് കര്‍ണാടകയില്‍; റോഡ് ഷോ ഉള്‍പ്പെടെ 22 പരിപാടികളില്‍ പങ്കെടുക്കും

പ്രധാനമന്ത്രി ഇന്ന് കര്‍ണാടകയില്‍; റോഡ് ഷോ ഉള്‍പ്പെടെ 22 പരിപാടികളില്‍ പങ്കെടുക്കും

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കര്‍ണ്ണാടകയില്‍. ഇതോടെ വിവിധ ഘട്ടങ്ങളിലായി ആറ് ദിവസത്തെ പ്രചാരണത്തിന് തുടക്കമാകും. റോഡ് ഷോ ഉള്‍പ്പെടെ 22 പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. രാവിലെ പത്തിന് ബീദറിലെ ഹുംനാബാദിലും 12 ന് വിജയപുരയിലും രണ്ടിന് ബെലഗാവിയിലെ കുടച്ചിയിലും പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും.

വൈകിട്ട് മൂന്നരയ്ക്ക് ബെംഗളൂരുവിലെ മാഗഡി റോഡില്‍ നൈസ് റോഡ് മുതല്‍ സുമനഹള്ളി വരെ നാലരക്കിലോമീറ്റര്‍ റോഡ് ഷോ നയിക്കും. ഞായറാഴ്ച രാവിലെ 9.30 ന് കോലാറിലും വൈകിട്ട് നാലിന് ഹാസനിലെ ബേലൂറിലും സമ്മേളനം നടക്കും. വൈകിട്ട് മൈസൂരുവില്‍ റോഡ് ഷോ നടത്തും.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബൂത്ത് തലത്തില്‍ പ്രചാരണം ശക്തമാക്കാനൊരുങ്ങുകയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിജെപി പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം വെര്‍ച്വലായി അഭിസംബോധന ചെയ്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.