ചിന്താ ജെറോം സ്ഥാനമൊഴിഞ്ഞു; എം.ഷാജര്‍ യുവജന കമ്മീഷന്‍ ചെയര്‍മാന്‍

ചിന്താ ജെറോം സ്ഥാനമൊഴിഞ്ഞു; എം.ഷാജര്‍ യുവജന കമ്മീഷന്‍ ചെയര്‍മാന്‍

തിരുവനന്തപുരം: ചിന്ത ജറോം സംസ്ഥാന യുവജന കമ്മീഷന്‍ സ്ഥാനം ഒഴിഞ്ഞു. രണ്ട് ടേം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് സ്ഥാനം ഒഴിഞ്ഞത്. പാര്‍ട്ടി നയപ്രകാരം രണ്ട് ടേമില്‍ കൂടുതല്‍ ഒരേ സ്ഥാനത്ത് തുടരാനാകില്ല.

പകരം സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗവുമായ എം.ഷാജര്‍ പുതിയ ചെയര്‍മാനായി ചുമതലയേറ്റു. പുതിയ ഉത്തരവാദിത്വം പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നും വിവേചനമില്ലാതെ നീതി പൂര്‍വമായി മുന്നോട്ട് പോകുമെന്നും എം.ഷാജര്‍ പറഞ്ഞു.

മൂന്ന് വര്‍ഷമാണു കമ്മീഷന്‍ അധ്യക്ഷന്റെ കാലാവധി. ആദ്യ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് 2016 ലാണ് ചിന്ത ജെറോം യുവജനകമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് എത്തിയത്. സര്‍ക്കാരിന്റെ അവസാനകാലത്ത് ചിന്തയ്ക്ക് വീണ്ടും നിയമനം നല്‍കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി ആറിന് ചിന്ത ജെറോം രണ്ടാം ടേം പൂര്‍ത്തിയാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.