ദൗത്യം അവസാനഘട്ടത്തിലേക്ക്; മയങ്ങിയ അരിക്കൊമ്പനെ വളഞ്ഞ് കുങ്കിയാനകള്‍

ദൗത്യം അവസാനഘട്ടത്തിലേക്ക്; മയങ്ങിയ അരിക്കൊമ്പനെ വളഞ്ഞ് കുങ്കിയാനകള്‍

ചിന്നക്കനാല്‍: അരിക്കൊമ്പനെ പിടിക്കാനുള്ള വനംവകുപ്പിന്റെ ശ്രമം അവസാന ഘട്ടത്തിലേക്ക്. മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ കാലുകള്‍ കെട്ടാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുകയാണ്. കാലില്‍ വടംകെട്ടിക്കഴിഞ്ഞാല്‍ ആനയെ സ്ഥലത്തു നിന്ന് മാറ്റാനുള്ള നടപടികള്‍ ആരംഭിക്കും.

നാല് കുങ്കിയാനകളും അരിക്കൊമ്പന് സമീപത്ത് തന്നെയുണ്ട്. പൂര്‍ണ്ണമായും മയങ്ങിയ ശേഷം അരിക്കൊമ്പന്റെ കണ്ണുകള്‍ മൂടിക്കെട്ടും. ശേഷം റേഡിയോ കോളര്‍ അടക്കമുള്ളവ സ്ഥാപിക്കും. ശേഷം കുങ്കിയാനകള്‍ അരിക്കൊമ്പനെ മാറ്റും.

ഇന്ന് ഉച്ചയോടെ ചോലവനങ്ങള്‍ക്കിടയില്‍ വെച്ചാണ് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം അരിക്കൊമ്പനെ വെടിവെച്ചത്. ഒന്നിലേറെ മയക്കുവെടിവെച്ച ശേഷമായിരുന്നു ദൗത്യസംഘം അരിക്കൊമ്പനരികിലേക്ക് നീങ്ങിയത്. സൂര്യനെല്ലിഭാഗത്തേക്ക് കടക്കാതിരിക്കാന്‍ വേണ്ടി നിരവധി തവണ പടക്കം പൊട്ടിച്ച് ആനയെ പിന്തിരിപ്പിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.