ന്യൂഡല്‍ഹി: എഎന്‍ഐയുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു. ട്വിറ്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള കുറഞ്ഞ പ്രായ പരിധി മാനദണ്ഡം പാലിക്കാത്തതിന് പിന്നാലെയാണ് നടപടി. 'ഈ അക്കൗണ്ട് നിലവിലില്ല' എന്ന സന്ദേശമാണ് എഎന്‍ഐയുടെ ട്വിറ്റര്‍ അക്കൗണ്ട് തുറക്കുമ്പോള്‍ കാണുന്നത്.
എഎന്‍ഐ എഡിറ്റര്‍ സ്മിത പ്രകാശാണ് തന്റെ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. '7.6 മില്യണ്‍ ഫോളോവേഴ്സുള്ള ഇന്ത്യയുടെ ഏറ്റവും വലിയ ന്യൂസ് ഏജന്‍സിയുടെ ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തിരിക്കുന്നു'എന്നാണ് സ്മിത കുറിച്ചത്.
ട്വിറ്ററിന് ലഭിച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നതിങ്ങനെ 'ട്വിറ്റര്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യണമെങ്കില്‍ കുറഞ്ഞത് 13 വയസെങ്കിലും ആകണം. എന്നാല്‍ നിങ്ങള്‍ ഈ മാനദണ്ഡം പാലിക്കുന്നില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ അക്കൗണ്ട് പൂട്ടുകയും ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്യും'.
ദക്ഷിണേഷ്യയിലെ മുന്‍നിര മാധ്യമായ എഎന്‍ഐയ്ക്ക് ഇന്ത്യയിലും പുറത്തുമായി നിരവധി ബ്യൂറോകളുണ്ട്.