കക്കുകളി നാടകത്തിനെതിരെ സമരം ശക്തമാക്കി താമരശേരി രൂപത; കനത്ത മഴയിലും അണയാതെ പ്രതിഷേധാഗ്നി

കക്കുകളി നാടകത്തിനെതിരെ സമരം ശക്തമാക്കി താമരശേരി രൂപത; കനത്ത മഴയിലും അണയാതെ പ്രതിഷേധാഗ്നി

കോഴിക്കോട്: വിവാദമായ കക്കുകളി നാടകത്തിനെതിരെ വീണ്ടും പ്രതിഷേധം ശക്തമാക്കി താമരശേരി രൂപത. കോഴിക്കോട് എടച്ചേരിയിലാണ് താമരശേരി രൂപതാ അധ്യക്ഷന്‍ മാര്‍ റമീജിയോസ് ഇഞ്ചനാനിയേലിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്.

എടച്ചേരിയിലെ ബിമല്‍ സാംസ്‌കാരിക ഗ്രാമമാണ് നാടകം സംഘടിപ്പിച്ചത്. കന്യാസ്ത്രീ മഠങ്ങളെ പീഡന കേന്ദ്രങ്ങളായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് നാടകത്തിനെതിരെ ക്രൈസ്തവ സഭകള്‍ രംഗത്ത് വന്നിരുന്നു.

ക്രൈസ്തവ സമൂഹത്തെ അപമാനിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് കക്കുകളി നാടകം എന്നാരോപിച്ചാണ് പ്രതിഷേധം നടന്നത്. കന്യാസ്ത്രീകള്‍ ഉള്‍പ്പെട്ടെ നൂറോളം പേര്‍ പ്രതിഷേധത്തില്‍ അണിനിരന്നു.

വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള വന്‍ പോലീസ് സന്നാഹം സ്ഥലത്ത് കാവലുണ്ടായിരുന്നു. താമരശേരി രൂപത അധ്യക്ഷന്‍ മാര്‍ റമിജിയോസ് ഇഞ്ചനാനിയേല്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. കനത്ത മഴയിലും പ്രതിഷേധം രണ്ട് മണിക്കൂറോളം തുടര്‍ന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.