മോഡിക്ക് മറുപടിയുമായി പിണറായി വിജയന്‍; ഒരു വന്ദേഭാരത് തന്നിട്ട് വീമ്പ് പറയേണ്ട

മോഡിക്ക് മറുപടിയുമായി പിണറായി വിജയന്‍; ഒരു വന്ദേഭാരത് തന്നിട്ട് വീമ്പ് പറയേണ്ട

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് പ്രത്യേക പരിഗണ നല്‍കുന്നുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി സംസ്ഥാനം ആവശ്യപ്പെട്ടതൊന്നും നല്‍കിയിട്ടില്ല. ഒരു വന്ദേഭാരത് തന്നിട്ട് അതിന്റെ വീമ്പ് പറഞ്ഞാല്‍ മതിയോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

സംസ്ഥാനം ആവശ്യപ്പെട്ട കോച്ച് ഫാക്ടറിയും എയിംസും നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിട്ട് ഒന്നും നല്‍കിയില്ല. സംസ്ഥാനത്തിന് അടുത്തിടെ അനുവദിച്ചത് രണ്ട് ട്രെയിനുകള്‍ മാത്രമാണ്. നഴ്‌സിങ് കോളജുമില്ല. പ്രളയകാലത്ത് അനുവദിച്ച ധാന്യത്തിന്റെ വില കേന്ദ്രം തിരിച്ചുപിടിച്ചു.

യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ സംസ്ഥാനത്തിന് പദ്ധതിയില്ലെന്ന വാദം തെറ്റാണ്. റോഡ് ക്യാമറ പദ്ധതി അപകടം കുറയ്ക്കാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുകമറ സൃഷ്ടിച്ച് പദ്ധതി തടയാന്‍ ശ്രമം നടക്കുന്നുണ്ട്. പുതിയ പരിഷ്‌കാരത്തില്‍ ഇരുചക്ര വാഹന യാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ട്. മാറ്റം വരുത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.