മെെസൂരു: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മെെസൂരുവിൽ നടത്തിയ റോഡ് ഷോയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാഹനത്തിന് നേരെ ഫോൺ എറിഞ്ഞു. മോഡി ഉണ്ടായിരുന്ന തുറന്ന വാഹനത്തിന് നേരെയാണ് ആൾക്കുട്ടത്തിനിടയിൽ നിന്ന് ഒരു മൊബെെൽ ഫോൺ എറിഞ്ഞത്. ജനക്കൂട്ടത്തിന് നേരെ കെെവീശി കാണിക്കുന്നതിനിടെ മോഡിയുടെ തൊട്ടുമുൻപിൽ മൊബെെൽ ഫോൺ വന്നു വിഴുയായിരുന്നു.
സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീയെ ചോദ്യം ചെയ്തപ്പോൾ പൂക്കൾക്കൊപ്പം അറിയാതെ മൊബൈൽ ഫോണും എറിഞ്ഞു പോയതാണെന്നാണ് പറഞ്ഞത്. സത്യാവസ്ഥ അറിഞ്ഞതോടെ എസ്പി ഫോൺ തിരികെ നൽകി. ബിജെപി പ്രവർത്തകയാണ് സ്ത്രി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മോഡി ശനിയാഴ്ച ബിദാർ ജില്ലയിലെ ഹംനാബാദിലും ബെലഗാവി ജില്ലയിലെ കുടച്ചിയിലും പൊതുയോഗവും ബംഗളൂരുവിൽ റോഡ് ഷോയും നടത്തിയിരുന്നു. ഞായറാഴ്ച അദ്ദേഹം കോലാറിലും രാമനഗരയിലും തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്തു. തുടർന്നായിരുന്നു മെെസൂരിലെ റോഡ് ഷോ.