കാസര്‍കോഡ്: സിനിമ നടന്‍ കൂടിയായ മുന്‍ വിജിലന്‍സ് ഡിവൈഎസ്പി വി.മധുസൂദനെതിരെ പീഡനശ്രമത്തിന് കേസ്. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയില്‍ ബേക്കല്‍ പൊലീസാണ് കേസെടുത്തത്.
കാസര്‍കോഡ് ഹ്രസ്വ ചിത്രത്തില്‍ അഭിനയിക്കാനെത്തിയ യുവതിയെ ഹോട്ടല്‍ മുറിയില്‍ വെച്ച് മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ശനിയാഴ്ചയാണ് സംഭവം.
ഹോട്ടല്‍ മുറിയില്‍വച്ച് മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. ഐപിസി 354 പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.