കോഴിക്കോട്: വിവാദ നാടകമായ 'കക്കുകളി'യും 'കേരള സ്റ്റോറി' എന്ന സിനിമയും നിരോധിക്കണമെന്ന് കെ. മുരളീധരന്‍ എംപി. കലയുടെ പേരില്‍ ഒരു മതവിഭാഗത്തെയും അധിക്ഷേപിക്കരുതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
'കക്കുകളി' നാടകത്തില്‍ തങ്ങളെ അപമാനിക്കുകയാണെന്ന് ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവ സമൂഹം പറയുന്നു. മുമ്പ് കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം നിരോധിച്ചിരുന്നു.
അന്ന് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ പറഞ്ഞത് അത് ആവിഷ്‌കാര സ്വതന്ത്ര്യമെന്നാണ്. മതങ്ങളെ അധിക്ഷേപിക്കല്‍ അല്ല ആവിഷ്‌കാര സ്വതന്ത്ര്യം. കേരള സ്റ്റോറി കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാനം പറഞ്ഞാല്‍ പിന്നെ കേന്ദ്രത്തിന് ഒന്നും ചെയ്യാനാകില്ല.
വര്‍ഗീയത തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടുകള്‍ക്കൊപ്പം യുഡിഎഫ് ഉണ്ടാകുമെന്ന് മുരളീധരന്‍ പറഞ്ഞു. സിപിഎമ്മിനുള്ളില്‍ സുഡാന് സമാനമായ അവസ്ഥയാണ്. പിണറായി ഗ്രൂപ്പും പിണറായി വിരുദ്ധ ഗ്രൂപ്പുമാണ് സിപിഎമ്മിനുള്ളില്‍ ഉള്ളതെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയനെയും കെ മുരളീധരന്‍ വിമര്‍ശിച്ചു. ഒഞ്ചിയത്ത് ചീറി വന്ന പുലിയെപ്പോലെ പ്രത്യക്ഷപ്പെട്ട പിണറായി വിജയന്‍, പക്ഷെ നരേന്ദ്ര മോഡിക്ക് മുന്നില്‍ പൂച്ചക്കുട്ടിയായിരുന്നുവെന്ന് മുരളീധരന്‍ പരിഹാസിച്ചു.
നമ്മള്‍ രണ്ടുപേരും കൂടെ ചേര്‍ന്നാല്‍ ഇവിടെ അത്ഭുതം സൃഷ്ടിക്കാമെന്നാണ് മോഡിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞത്. കേരളത്തിന്റെ നിരന്തരമായ ആവശ്യമായ എയിംസിനെക്കുറിച്ച് മുഖ്യമന്ത്രി ഒരു വാചകം പോലും പറഞ്ഞില്ലെന്നും മുരളീധരന്‍ പറഞ്ഞു.